Tuesday, 20 August 2013

കുഞ്ഞൂഞ്ഞ് കഥകള്‍

(ഈ കഥയ്ക്ക് ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ...etc.......

*********
ചോരചിന്താത്ത സഹന സമരമെന്ന നിലയില്‍ ചരിത്രത്താളുകളില്‍ ഇടം നേടിയ  സെക്രട്ടറിയേറ്റ് ഉപരോധസമരകാലത്ത്, സെക്രട്ടറിയേറ്റ് ജീവനക്കാരായ എന്റെ അമ്മാവനും അമ്മായിയും ബന്ധുവീടുകളില്‍ കറങ്ങാനിറങ്ങി. അക്കൂട്ടത്തില്‍ ഒരു ദിവസം ഞങ്ങടെ വീട്ടിലും  വന്നു.
അമ്മാവനും അമ്മായിയും തനിച്ചല്ല, അവരുടെ ഗസറ്റഡ് അനുരാഗവല്ലിയിലെ ആദ്യത്തെ മലരും കൂടെ ഉണ്ടായിരുന്നു. - കുഞ്ഞൂഞ്ഞ്, രണ്ടാം ക്ലാസ്.!!!.

കുഞ്ഞൂഞ്ഞ് വീട്ടിലേക്കു കേറിയ ഉടനെ ഞാന്‍ കുശലം പറഞ്ഞു തുടങ്ങി- " ഡാ കുഞ്ഞൂഞ്ഞേ,, നീ ഇപ്പഴും കെടന്നു മുള്ളുവോടാ?"

ചെക്കന്‍ ഓടി വന്ന് ഒറ്റത്തൊഴി!!.

എന്റമ്മേ !! ഇടിവണ്ടിയില്‍ വച്ചു പോലും ഇതുപോലൊരു തൊഴി കിട്ടിയിട്ടില്ല. എന്തോന്നെടേയ് ഇത്? നീ ദിവസവും നാല് ലിറ്റര്‍ പാല് കുടിക്കുന്നുണ്ടോ?

അമ്മായി പിടിച്ചെഴുന്നേപ്പിച്ചു കസേരയില്‍ കൊണ്ടുചെന്നിരുത്തി.

അവനെ കുഞ്ഞൂഞ്ഞേ ന്ന് വിളിക്കുന്നത്‌ അവനിഷ്ടല്ലാത്രേ.....രണ്ടാഴ്ചയായിട്ട് കുഞ്ഞൂഞ്ഞേ ന്ന് വിളിക്കുന്നവരെ ആക്രമിക്കാനും തുടങ്ങിയത്രേ..
കുട്ട്യോളുടെ ഓരോ വാശികളേയ്....

പല മഹാന്മാര്‍ക്കും ഇത്തരം "സില്ലി" പേരുകളാണ് ഉള്ളതെന്ന് വല്ലോം അവനറിയാവോ....എന്റെ പേര് തന്നെ ഉദാഹരണം...ഞാന്‍ മഹാനായത് കൊണ്ട് പറഞ്ഞതല്ല കേട്ടോ .... ;)

*************

ഒന്നര ദിവസം കഴിഞ്ഞു  സോളാര്‍ സമരം തീര്‍ന്നതറിഞ്ഞ് അവര് മടങ്ങി
.
മടങ്ങുമ്പോ "കുഞ്ഞൂഞ്ഞേ റ്റാറ്റാ"  എന്ന് പറഞ്ഞത് കൂടെ കൂട്ടി ആകെ മൊത്തം ഇരുനൂറ്റിപ്പതിനൊന്നു തവണ ഞാന്‍ "കുഞ്ഞൂഞ്ഞേ" ന്ന് വിളിച്ചു...

ഹി ഹി...


******************************

(പിന്കുറിപ്പ്: എന്നാലും ചെക്കനെന്തേ അങ്ങനെ തോന്നാന്‍? ഇനിയിപ്പോ "ശശി" യുടെ മാര്‍ക്കെറ്റ് ഇടിഞ്ഞതുപോലെ എങ്ങാനും കുഞ്ഞൂഞ്ഞിന്റെയും മാര്‍ക്കറ്റ് ഇടിഞ്ഞോ? അതിനു തക്കതായി ഇവിടെ എന്ത് സംഭവിച്ചു?)

*******

3 comments:

 1. കുഞ്ഞൂഞ്ഞേ
  കുഞ്ഞൂഞ്ഞേ
  കുഞ്ഞൂഞ്ഞേ

  ReplyDelete
 2. ഒരു പേര് മാറ്റലിന്റെ കഥ...
  ജനിച്ചപ്പോള്‍ ഒരു കുഞ്ഞിനു മാതാപിതാക്കള്‍ വിജയന്‍ എന്ന് പേരിട്ടു ..പില്‍ക്കാലത്ത്‌ ഒരു ഈര്‍ക്കില്‍ രാഷ്ട്രീയപാര്‍ടിയുടെ നേതാവായി മാറിയ വിജയന്‍ ..സര്‍ക്കാരിനെതിരെ നിരന്തര സമരങ്ങള്‍ നടത്തിക്കൊണ്ടിരുന്നു..എല്ലാ സമരങ്ങളും പരാജയങ്ങള്‍ ആയിരുന്നു ..ഈയിടെ സമരം നടത്തുന്നതിന് വേണ്ടി 1500 രൂപ മുടക്കി വിജയന്‍ ബംഗാളില്‍ നിന്ന് പണിക്ക് വരുന്ന ഭായ് മാരെ ഇറക്കി ..അവര്‍ ആവശ്യമായ ശൌചാലായ സംവിധാനങ്ങള്‍ ഒരുക്കാന്‍ പാര്‍ടിയുടെ ഓഫീസ് ആയ BKG സെന്റര്‍ തുറന്നു കൊടുത്തു ..വെള്ളത്തിന്‌ പകരം പാര്‍ടിയുടെ മഞ്ഞപത്രം ആയ ദേശാപമാനി യും നല്‍കി..ഒടുവില്‍ നാട്ടുകാര്‍ക്ക്‌ പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥ ആയി..നാട്ടുകാരുടെ പ്രതിഷേധം ഭയന്ന് ആ സമരവും വിജയന് നിര്‍ത്തേണ്ടി വന്നു..തോറ്റു തൊപ്പിയിട്ട വിജയന്‍ തല്‍ക്കാലത്തേക്ക് സമരത്തിന്‌ ഓണാവധി നല്‍കിയിരിക്കുകയാണ് ..
  പിന്‍ കുറിപ്പ്‌ :പിണങ്ങാറായി വിജയന്‍ എന്നാ ഞാന്‍ സ്വന്തം അനുഭവങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട്‌ പിണങ്ങാറായി പരാജയന്‍ എന്ന് പേര് മാറ്റുന്നു ..എന്തെങ്കിലും എതിര്‍ അഭിപ്രായം ഉള്ളവര്‍ അതും കൊണ്ട് വീട്ടില്‍ ഇരുന്നാല്‍ മതി ..
  പിന്നെയും വിഡ്ഢികള്‍ ആയ അണികള്‍ വിളിച്ചു പറഞ്ഞു പിണങ്ങാറായി പരാജയന്‍ സിന്ദാബാദ്‌..:)

  ReplyDelete
  Replies
  1. "ഈര്‍ക്കില്‍ പാര്‍ട്ടി" :)
   കഥ കൊള്ളാംട്ടോ... I LIKE IT ;)

   Delete