Monday, 12 December 2011

വിമന്‍സ്‌ കോഡ് ബില്ലും സര്‍ക്കാരിന്റെ കത്രികയും


രണ്ടാഴ്ചകള്‍ക്ക് മുന്‍പ്  മനോരമ ദിനപ്പത്രത്തിലെ പംക്തിയില്‍ ശ്രീമതി എസ്. ശാരദക്കുട്ടി എഴുതിയ ലേഖനമാണ് ഈ കുറിപ്പിന് ആധാരം. ജസ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ അധ്യക്ഷനായുള്ള സമിതി വിമൻസ്  കോഡ് ബില്ല്  നടപ്പിലാക്കാന്‍ സർക്കാരിന്  മുന്പില്‍ സമര്പ്പിച്ച നിർദേശങ്ങൾ  ഇതിനോടകം തന്നെ പല കോണുകളില്‍ നിന്നും വിമര്ശ നം ക്ഷണിച്ചു വരുത്തിയിട്ടുണ്ട്. സന്താനങ്ങളുടെ എണ്ണം രണ്ടായി നിജപ്പെടുത്തണമെന്നും അല്ലാത്തവര്ക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിക്കണമെന്നും നിർദേശങ്ങൾ  ഉള്ളതായാണ് അറിയുന്നത്.

ഒരു രാജ്യത്തിന്റെ പുരോഗതി അതിനാവശ്യമായ വിഭവങ്ങളില്‍ അധിഷ്ഠിതമാണ്  എന്നുള്ളത് ഒരു സത്യമാണ്. എന്നാല്‍ ഈ സത്യത്തെ ആളുകള്‍ വേണ്ട വിധത്തില്‍ മനസ്സിലാക്കുന്നുണ്ടോ എന്നത് ചിന്തനീയമാണ്.
പുരോഗതിയിലേക്ക് നയിക്കുന്ന വിഭവങ്ങളില്‍ എപ്പോഴും ഒന്നാം സ്ഥാനം കൊടുക്കേണ്ടത്‌ മനുഷ്യ വിഭവങ്ങള്ക്കാണ്. അവയില്ലെങ്കിൽ  മറ്റുള്ളവ ഉപയോഗശൂന്യമാണ് എന്നതാണ് അതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് . ഇന്ന് ലോകത്തില്‍ അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്ന രാജ്യങ്ങൾക്കെല്ലാം ഈ മനുഷ്യവിഭവ ശേഷി കൂടുതലാണ് എന്ന് കാണാന്‍ കഴിയും.ചൈന, ഇന്ത്യ എന്നിവ ഉദാഹരണങ്ങള്‍..
ഹരിത വിപ്ലവത്തോട് കൂടി ഇന്ത്യ ഭക്ഷണ കാര്യത്തില്‍ സ്വയംപര്യാപ്തത കൈവരിച്ചു. ഈ രാജ്യത്തിന്റെ സാമ്പത്തിക നില ഒന്നിനൊന്നുയർന്നു കൊണ്ടിരിക്കുകയാണ്.അതോടൊപ്പം ജനസംഖ്യയും. ജനസംഖ്യ വളര്ച്ച ഒരു രാജ്യത്തിന്റെ സമ്പദ് ഘടനയ്ക്ക് അതീവ ഗുരുതരമായ തിരിച്ചടി നല്കുന്നതായിരുന്നെകില്‍ എന്തേ ഇന്ത്യയും ചൈനയും വന്‍ സാമ്പത്തിക ശക്തികളായി വളര്ന്നു്കൊണ്ടിരിക്കുന്നു?
അതുകൊണ്ട് തന്നെ വളരാനാവശ്യമായ വിഭവങ്ങള്‍ ഇല്ലാത്തതിനാല്‍ സന്താനോല്പാദനം നിയന്ത്രിക്കണമെന്ന വാദം തികച്ചും അപക്വമാണ്.
പിന്നെ ഇതിലെ മനുഷ്യാവകാശ ലംഘനം മറ്റൊരു വിഷയമാണ്. ജീവനുള്ളവയെ  നിര്ജീവങ്ങളായയ കേവല വസ്തുക്കളില്‍ നിന്ന് വേറിട്ട്‌ നിർത്തുന്ന ഘടകങ്ങളില്‍ ഒന്ന് അതിന്റെ പ്രത്യുല്പ്പാദന ശേഷിയാണ്. ഭക്ഷണം കഴിക്കുകയും ചലിക്കുകയും വിസര്ജിക്കുകയും ഒക്കെ ചെയ്യുന്നതുപോലെ പ്രത്യുല്പ്പാദനവും ജീവികളുടെ പ്രാഥമിക കര്ത്തവ്യങ്ങളില്‍ പെടുന്നു. ഇപ്പോള്‍ ചിലര്‍ അവയുടെ കടയ്ക്കല്‍ കത്തി വെക്കാന്‍ ശ്രമിക്കുന്നതിനാല്‍ കർത്തവ്യമെന്നതിനെക്കാൾ  അവകാശമെന്നു പറയേണ്ടിവരും. ഇത്തരം ഒരു നിരോധനം തികച്ചും പ്രകൃതിക്കെതിരാണെന്നതില്‍ സംശയമേതുമില്ല.  ആഹാരം ആവശ്യത്തിലേറെ കഴിക്കുന്നത് ആരോഗ്യത്തിനു കേടാണെന്ന് കരുതി ഓരോരുത്തര്ക്കും ഒരു പ്രത്യേക അളവില്‍ കൂടുതല്‍ അരി കൊടുക്കരുതെന്നോ കഴിക്കരുതെന്നോ നിഷ്കര്ഷിക്കുന്ന ഒരു ഹെല്ത്ത് ‌ കോഡ് ബില്ലിനെ പറ്റി ചിന്തിച്ചാല്‍ ഇതിലെ ശുംഭത്തരം വ്യക്‌തമാകും.
ഇപ്പോള്‍ തന്നെ ജന സംഖ്യ കൂടുതലാണ്. അതുകൊണ്ട് ഇനി ഒരുത്തനും ഭൂമിയില്‍ ജനിക്കണ്ട എന്ന് പറയുന്നതില്‍ നിന്ന് ഇവരുടെയൊക്കെ സാമൂഹിക ബോധം ഏറെക്കുറെ നമുക്കൂഹിക്കാം. പണ്ട് മനോരമയില്‍ വായിച്ച ഒരു നര്മലേഖനം ഓര്ത്തു പോവുകയാണ്. ബസില്‍ കേറുന്നതിനു മുന്പ് ഓരോരുത്തരുടെയും മനസ്സിലെ ചിന്ത കൈ കാണിക്കുന്നിടതെല്ലാം വണ്ടി നിര്ത്ത്ണം എന്നതാണ്. കേറി ഇരിപ്പുറപ്പിച്ചാല്‍ പിന്നെ സ്റ്റോപ്പില്‍ പോലും നിര്ത്ത്ണ്ട എന്നതാവും മനസ്സിലെ ആഗ്രഹം... എന്ന് പറയുന്നതുപോലെ ജീവിത ശകടത്തില്‍  യാത്ര തുടങ്ങിയവന്‍ കേറാന്‍ വെമ്പുന്ന മറ്റൊരുത്തനെ ചവിട്ടിത്തൊഴിച്ചു പുറത്താക്കുന്നത് കേവലം അധമന്മാര്ക്ക് മാത്രം ചെയ്യാന്‍ പറ്റുന്ന പ്രവര്‍ത്തിയാണ്. അത്തരക്കാരോട്, ഭൂമി ജനിച്ചവരും ജനിക്കാനിരിക്കുന്നവരുമായ എല്ലാവരുടെയും കൂടിയാണ്  എന്നുറക്കെപ്പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

രണ്ടു കുട്ടികള്ക്ക് ശേഷം പൌരന്മാരുടെ ശേഷികള്‍ നശിപ്പിക്കാന്‍ കത്തിയും കത്രികയുമായി നടക്കുന്ന സര്ക്കാരിനെ പറ്റി ഓര്ക്കു്മ്പോള്‍ എനിക്ക് തോന്നുന്നത് പുച്ഛം  മാത്രമാണ്.
മനുഷ്യനും പ്രകൃതിയുടെ ഒരു ഭാഗമാണെന്നും അതിന്റെ അവകാശങ്ങളെയും അധികാരങ്ങളെയും ഹനിക്കുന്നത് അപകടകരവും ആത്മഹത്യാപരവുമായിരിക്കും എന്ന് സര്ക്കാര്‍ മനസ്സിലാകിയാല്‍ നന്ന്.

3 comments:

  1. ജീവിത ശകടത്തില്‍ യാത്ര തുടങ്ങിയവന്‍ കേറാന്‍ വെമ്പുന്ന മറ്റൊരുത്തനെ ചവിട്ടിത്തൊഴിച്ചു പുറത്താക്കുന്നത് കേവലം അധമാന്മാര്ക്ക് മാത്രം ചെയ്യാന്‍ പറ്റുന്ന പ്രവര്‍ത്തിയാണ്

    സത്യം ! വിമന്‍സ് കോട് ബില്ലിലെ ഈ നിര്‍ദേശം അപലപനീയമാണ്. പോസ്റ്റ്‌ നന്നായിട്ടുണ്ട്. പക്ഷെ അവിടവിടെയുള്ള അക്ഷരതെറ്റുകള്‍ ശ്രദ്ധിക്കുമല്ലോ :-) സിനിമാലോചനയില്‍ ജോയിന്‍ ചെയ്ത ആദ്യ വ്യക്തിയാണ് താങ്കള്‍. സിനിമാലോചനയുടെ നന്ദി അറിയിക്കുന്നു. തുടര്‍ന്നും സഹകരണങ്ങളും നിര്‍ദേശങ്ങളും കമെന്റുകളും പ്രതീക്ഷിക്കുന്നു .

    ReplyDelete
  2. നന്നായി പറഞ്ഞിരിക്കുന്നു.

    ReplyDelete